നൊമ്പരം മാത്രമായി (ചെറുകഥ )

നൊമ്പരം മാത്രമായി
മദ്യത്തിന്റെ  പിടിയിൽ അകപ്പെട്ടു  കഴിഞ്ഞ  ഇരയെ  പോലെ  അവനു  ശ്വാസം  മുട്ടി . എത്രെയൊക്കെ മനസ്സിനെ  നിയന്ത്രിക്കണം  എന്ന്  വിചാരിച്ചാലും  നടക്കുന്നില്ല . വീട്ടിലേക്കു  ചെല്ലുമ്പോൾ  അവളുടെ  മുഖം  വീർത്തു ഇരിക്കും . അത്  കാണുമ്പോൾ  അവനു  ദേഷ്യം  വന്നിട്ട് ഓരോന്നും  പറയും : പാവം  എല്ലാം  കേൾക്കും, എല്ലാം എന്നെ  കൊണ്ട്  ചെയ്പ്പിക്കുന്നത്  ലഹരി ആണ് . ശമ്പളത്തിന്റെ  മുക്കാൽ  ഭാഗവും  കുടിച്ചു  നശിപ്പിക്കും .അവസാനം  അവസാനം  അവൾക്ക് എന്നെ  പേടി  ആയി  തുടങ്ങി , അവളുടെ  മുഖത്തിലെ  പഴയ  ചിരി  ഒക്കെ  മങ്ങി  പോയി , ഇപ്പോൾ  അവൾ  സന്തോഷിക്കാൻ  മറന്നു  പോയി.
കുട്ടുകാരും  ഒത്തു  മദ്യം  കഴിച്ചു  കൊണ്ടിരുന്ന  നേരം , ഒരു  ഫോണ്‍  കാൾ . ആ  ഫോണ്‍  കാൾ ഹോസ്പിറ്റലിൽ  നിന്നും  ആണ് , അവൾ  അത്മഹത്യക്കു  ശ്രമിച്ചു  എന്ന വാർത്ത‍  അവനെ  തളർത്തി.ദൈവത്തിന്റെ  കാരുണ്യം  കൊണ്ട്  അവൾ  രക്ഷപ്പെട്ടു .അവന്റെ  കുട്ടുകാർ  അവനോടു  പറഞ്ഞു ;ഹോസ്പിറ്റലിൽ  അവളുടെ  ബന്ദുകൾ  വന്നിട്ടുണ്ട്  നീ  ഇപ്പൊ  പോയാൽ പ്രശ്നമാകും  അതും ഈ കോലത്തിൽ  . പക്ഷെ  അവരു പറയുന്നത്  കേൾക്കാതെ ഹൊസ്പിറ്റലിലെക്കു  ഇറങ്ങിയപ്പോൾ ,സുഹൃത്തുക്കൾ ബലം  പിടിച്ചു അവനെ  റൂമിന്റെ  ഉള്ളിൽ പൂട്ടി  ഇട്ടു .ഹൊസ്പിറ്റലിലെക്കു  ചെന്നപ്പോഴേക്കും  അവൾ  ഡിസ്ചാർജ്  ചെയ്തു  പോയിരുന്നു ; അച്ഛന്റെയും  അമ്മയുടെയും  കൂടെ . ഈ  വാർത്ത‍  മനസ്സിനെ  വല്ലാതെ  പിടിച്ചു  ഉലച്ചു . കുറ്റബോതംനിരന്തരം  ശല്യ  പെടുത്തി  കൊണ്ട്  ഇരുന്നു .

ഒരു  ദിവസം  രാവിലെ എണീറ്റപ്പോ   ഒരു  കത്ത്  ; അവളുടെ  കല്യാണത്തിന്റെ ക്ഷണകത്ത്  .അതിൽ  വേറെ ഒരു കത്തും  ഉണ്ട് . അന്ന്  ഹോസ്പിറ്റലിൽ  ഒന്ന്  വന്നിരുന്നെങ്കിൽ  എനിക്ക്  ഇന്ന്   ഈ  ഗതി  വരില്ലായിരുന്നു . അന്ന്  ഞാൻ  ഒരുപാടു  നേരം  കാത്തു നിന്നു പക്ഷെ  വന്നില്ല . അവസാനം അതിൽ  ഒരു  കുറിപ്പ്  "ഞാൻ  മരിച്ചു  കഴിഞ്ഞു  , ഇപ്പൊ  വെറും  ഒരു  യന്ത്രമായിട്ടു ഞാൻ  ആ കല്യാണ  പന്തലിലേക്ക്  കയറാൻ  പോവുകയാണ് ......"

അവളുടെ  നാട്ടിലേക്കു  ചെന്ന്  . വീട്ടുക്കാരുടെ  കാലു  പിടിച്ചിട്ടയാലും തിരിച്ചു  കൊണ്ടുവരണം അവളെ  എന്റെ  ജീവിതത്തിൽ  എന്ന  തീരുമാനത്തോടെയാണ്‌  പുറപ്പെട്ടത്‌ . പക്ഷെ  വിധി  അവിടെയും  മുഖം  തിരിച്ചു  നിന്നു . അവളുടെ  ബന്തു നാട്ടിൽ  അവൻ വന്ന  വിവരം  അറിഞ്ഞു . അവളുടെ  വീട്ടിൽ അങ്ങനെ  വാർത്ത‍  എത്തി .അവർ  കല്യാണം  കുറച്ചു  കൂടി  നേർത്തെ ആക്കി , അവൻ  അവളുടെ  വീട്ടിലേക്കു  പോയി ,അവളെ  കൂട്ടി  കൊണ്ട്  വരാൻ .

അങ്ങോട്ട്‌ പോക്കും  വഴിയിൽ അവൻ അവളെ കണ്ടു .കൂടെ അവളുടെ ചേട്ടന്റെ കുട്ടിയും ഉണ്ട് .അവനെ കണ്ടതും അവൾ ആ കുട്ടിയോട്  വീട്ടിലോട്ടു പോയികൊള്ളൻ പറഞ്ഞു .അവന്റെ മുഖതോട്ടു അവൾ ഒന്ന് നോക്കി . നാവിനു ശക്തികൊടുത്തു അവൾ പറഞ്ഞു ,ഇനി എന്നെ കാണാൻ വെരല്ലു.നിങ്ങളുടെ കൂടെ ജീവിച്ച ആ കാലം ഞാൻ യാചകിയായിരുന്നു.പ്രണയത്തിൻ യാചകി ,പ്രേമയാചകി.ഇന്ന് നിങ്ങളുടെ പ്രതിരൂപം എന്റെ ഗർഭത്തിൽ തളിർതിട്ടുണ്ട്.നാളത്തെ കല്യാണം നടക്കില്ല,ഞാൻ ഈ വിവരം അവരെ ഇന്ന് അറിയിക്കും .ഞാൻ നമ്മുടെ കുട്ടിയെ വളർത്തും,അവനിൽ നിന്നും കിട്ടുന്ന സന്തോഷം എന്റെ ഈ ജന്മത്തിനു ഇനി ബാക്കി .ഇനി ഒരു ആത്മഹത്യ എനിക്കില്ല .അവളു കരഞ്ഞോണ്ട് അവന്റെ കാലിൽ വീണു ,പൊട്ടികരഞ്ഞോണ്ട് എഴുന്നേറ്റു വീട്ടിലോട്ടു തിരിഞ്ഞു നടന്നു .
ഇത്രെയും കേട്ട് അവനു അവളോട്‌ നിൽക്കു എന്ന് പറയാൻ കഴിഞ്ഞില്ല .വാക്കുകൾ അവനിൽ നിന്നും  ഓടി എങ്ങോ അകന്നത് പോലെ.തന്റെ കുട്ടി അവളുടെ ഉതരത്തിൽ എന്ന് കേട്ടപോൾ അറിയാതെ അവൻ മൗനമായി തിർന്നു.കാറ്റിൽ ഉലയുന്ന കഴുമരം മുമ്പിൽ.അതിന്റെ മേലെ ഒരു  വേഴാമ്പൽ  ഇരിക്കുന്നു .മനസ്സിന്റെ മേലെ ആ  വേഴാമ്പൽ ഇരിക്കുന്നെ എന്ന് അവനു ഒരു നിമ്മിഷം തോന്നി പോയി .പച്ചപുള്ള ആ പരവതാനിയിൽ അവന്റെ കണ്ണുനീരിൽ നിന്ന് വീണ കണ്ണുനീർ ഭൂമിയുടെ അടിത്തട്ടിൽ തട്ടി വിതുംഭലിൻ നാഥം അവളുടെ കാതിൽ കേട്ട് ഒന്ന് തിരിഞ്ഞു നോക്കി.അറിയാതെ അവൾ കണ്ണുകൾ മൂടി എന്തിനു ഈ ജീവിതം എന്ന് ഒരു നിമിഷം ഓർത്തു. ഒരു മഴതുള്ളി  അവളുടെ മേനിയിൽ മേഘത്തിന്റെ കണമായി വീണു .മേലോട്ട് നോക്കി അവൾ കൈകൊണ്ട് മുഖം തുടച്ചു.എത്ര ദൂരം അകലെ ആ അവൻ എന്ന് അവള്ക്ക് അറിയില്ല .പക്ഷെ അവന്റെ വിങ്ങൽ വിരഹത്തിൻ പാതയിൽ അവൾ കണ്ടു.നേർത്തെ ആണോ അവരുടെ വിടപറയലിന്റെ തിരുമാനം എന്ന് പുല്കൊടികൾ ചെറുകാറ്റിൽ  വേദനയാൽ മന്ത്രിച്ചു .സ്നേഹത്തെ കീറി മുറിച്ച കാട്ടാളന്റെ രൂപത്തിൽ  വന്ന സുര അഥവാ മദ്യം .അവന്റെ മദ്യപാനം  കാരണം ആ മുന്ന് വർഷത്തെ അവരുടെ പ്രണയത്തിനു പരിസമാപ്തി  ആയെ .അവൾ തിരിച്ചു നടന്നു ,നടക്കും വഴിയിൽ  വയറ്റിൽ കൈവെച്ച്  അവൾ പറഞ്ഞു എനിക്ക് തിരിച്ചു പോക്കാൻ കഴിയില്ല .ആ വീട്ടിൽ നിനക്കും സുരക്ഷ ഇല്ല.ഹൃദയം  പറിചെറിയുന്ന വേദനയോടെ അവിടുന്ന്  വിട  പറഞ്ഞു . വിഥിയുടെ കൈയിൽ അവർ ചേരാൻ പാടില്ലാത്തവർ എന്ന് എഴുതി കഴിഞ്ഞിരുന്നു.അത് അവന്റെ കൂടെ പിന്തുടർന്ന് കൊണ്ടിരുന്നു .

അവൾക്ക് കൂട്ടായി ഒരു കുട്ടിയുണ്ടയെങ്കിലും അവനു കൂട്ടായി ലിവർ  സിർഹൊസിസ് മാത്രമായി.കൂടെ ഉണ്ടായിരുന്നു കൂട്ടുകാരു പോലും അകറ്റിയ ആ ജീവൻ വീണു കരിഞ്ഞ കരിയില കൂട്ടങ്ങളിൽ ഒരു കരിയില ആയി മണ്ണിൽ അലിഞ്ഞു ചേർന്നു .

Labels:



Leave A Comment:

Powered by Blogger.