ഒരു കുഞ്ഞു പൂവേ


ഒരു കുഞ്ഞു പൂവേ

ഒരു കുഞ്ഞു പൂവേ ,കുഞ്ഞു പൂവേ
ഇന്നെറ്റെ മുറ്റത്ത്‌ വിടർന്നു
നീ എനിക്ക് പൂക്കനിയെകാൻ 
നാളെ നീ കൊഴിഞ്ഞുവെന്നാൽ
അടരുന്നു  എൻ കണ്ണിൽ നിന്നും 
ചുടുകണ്ണീർ ഈ മണ്ണിൽ അറിയാതെ 

പറയാൻ കൊതിച്ച വാക്കുകൾ 
പരിഭാവങ്ങളായി മാറവേ ,
അറിയാതെ പോകയോ നീ  എനിൽ
 നിന്നും അകന്നു പോകയോ നീ 
കരിയില കൂടിലേക്ക് ഈ മണ്ണിൽ പറയാതെ 

നിൻ മിഴിയിനകള്ളിൽ ചാഞ്ചാടിയാടും 
മോഹനിദ്രയയെങ്കിൽ ഞാൻ എൻ
 ചുണ്ടിലുതിരുമീ  താരാട്ടിൻ ഇഇണമായി 
നിന്നെ എൻ ചാരത്തു ചേർത്ത് ചുംബിച്ചു.    

sreekutti palakaad.

ഏകനായി ഞാൻ




പവിഴതിൻ നിറമുള്ള മഴത്തുള്ളിയെ 

ഒരു കണ്ണീർതുള്ളിയാക്കി അവൾ അകന്നു


അനല്‍പ്പാട് ഏകിയ മുറിവിന്റെ ചൂടിൽ


നീ തന്ന അനുരാഗം മാത്രമായി 


ഈ ഭൂമിയിൽ ഏകനായി ഞാൻ


നീ എനെ ഏകനാക്കി .


വിരഹത്തിൻ നോവിൽ


എൻ ദുനിയവിൻ സുന്ദരി


യെഹോവേ


ഒരു ബാല്യം (ചെറുകഥ)


പ്രഭാതത്തിന്റെ നിർമാല്യം  വിടർന്നു വരുന്നു  , സൂര്യന്റെ   ശോഭയാൽ  സിന്തുര  തിലകം  അണിഞ്ഞു  നില്കുന്നു , പ്രകൃതിയുടെ  സൗന്തര്യം  പരകോടിയിൽ  എത്തി  നില്കുന്നു , പൂവിലും  പുല്ലിലും  ഉണർവിന്റെ  അംശം  തെളിഞ്ഞു  വരുന്നു
ഒരു  ചെറിയ  പച്ച  കുപ്പായം അണിഞ്ഞു , പച്ച  ചെല  അണിഞ്ഞു   കൊണ്ട്  മുറ്റത്തൊരു കുഞ്ഞു  സൂര്യകാന്തി  , ബാല്യത്തിന്റെ  കുസൃതിയും  കുറുമ്പും  തുളുമ്പുന്ന   കാന്തി  ,
തനിക്കു  അരികിൽ , മുല്ല  , ഓർക്കുട്ട് ,റോസേ  തുടങ്ങി  നിരവതി  അലങ്കാര  ചെടികളുണ്ട്‌
തന്റെ  അടുത്തേക്ക്  ഒരു  കുഞ്ഞി  കൽ  പിച്ച വച്ച്  വരുന്നു , എന്നിട്ട്  അവളുടെ  കൈകൾ  തന്നിലേക്ക്  നീണ്ടു  വരുന്നു , ആ  നേരം  അമ്മ  അവളുടെ  കൈകൾ  ഒരു  അടി  കൊടുത്തിട്ട്  പറയും , ചെടിയെ  നശിപ്പിച്ചു  കളയരുത്
ഇത്  കേട്ടപ്പോൾ  തനിക്കു  സന്തോഷം  തോന്നുന്നു  , അമ്മ  തന്നെ  സ്നേഹിക്കുന്നു , പക്ഷെ  എനിക്കറിയാത്ത  വേറൊരു  കാര്യം  , അമ്മ  വെള്ളം  ഒഴിക്കാൻ  വരാൻ നേരത്ത്  എന്നെ  മാത്രം  നോക്കില്ല , മുല്ലയും  , ഓർക്കുട്ട് ,റോസേനിയും  മാത്രമേ   നോക്ക്  അവരെ  മാത്രമേ  തലോടു , അവർക്ക്  വേണ്ടി  കൊടുക്കുന്ന  വെള്ളത്തിൽ നിന്ന്  വേണെങ്കിൽ  എടുത്തോ  എന്നാ  മട്ടിൽ  വെള്ളം  തരുന്നത് , ഇനിയിപ്പോ  താൻ  ചെറുതായത്  കൊണ്ടാണോ  അവർകൊക്കെ പൂവ്  ഉള്ളത്  കൊണ്ടാണോ  അവരെ  ഇത്ര  സ്നേഹിക്കുന്നെ , നോക്കിക്കോ  എനിക്കും  വരും  പൂവ്  അപ്പൊ  അമ്മ  എന്നെയും  തലോടും , എനിക്ക്  വേണ്ടിയും  വെള്ളം  ഒഴിക്കും
കുറച്ചു  നാളുകൾക്ക് ശേഷം , സൂര്യ  കാന്തി  വളരെ  സന്തോഷ  വതിയാണ്  , തനിക്കും പൂവ്  വന്നു  തുടങ്ങിയിട്ടുണ്ട് ,
പയേ  പയേ  സൂര്യനെ  നോക്കാൻ  തുടങ്ങി , സൂര്യനോട്  കിന്നരിക്കാൻ  തുടങ്ങി , അമ്മ വെള്ളവും  ആയി  വരുമ്പോ  അവൾ  സൂര്യനോട്  പറയും  അമ്മ ദേ  ഇപ്പൊ  വരും  , എനിക്ക്  വെള്ളം  തെരും എന്നൊക്കെ  , പക്ഷെ  വീണ്ടും  പഴയത്  പോലെ  തന്നെ ,
തന്റെ  ഈ  കാത്തിരിപ്പു  അമ്മ  അറിയുന്നില്ലല്ലോ , അമ്മയുടെ  സ്നേഹത്തോടെയുള്ള സ്പർഷത്തിനായി താൻ  കൊതിരിക്കുവനെന്നു  അമ്മ  തിരിച്ചറിയുന്നില്ലല്ലോ ,
ഈ  കാത്തിരിപ്പു   വെറുതെ  ആണെന്ന്  തോന്നുന്നു  , ഞാൻ  പോകുവാ  , പിന്നെ  അവൾ  സൂര്യനോട്  കിന്നരിച്ചില്ല , അമ്മയുടെ  വരവിനായി  കാത്തു  നിന്നില്ല , മറ്റുള്ളവർക്ക്‌ വേണ്ടി  കൊടുത്ത  വെള്ളത്തിൽ നിന്നും  വെള്ളം  എടുത്തില്ല
, അവൾ  മണ്ണിലേക്ക്  അലിഞ്ഞു  ചേരാൻ  തയാറായി  നിന്ന് , ഒടുവിൽ മനസ്സിന്റെ ക്ഷീണം  അവളുടെ  ശരീരത്തിലും  നിഴലിക്കാൻ  തുടങ്ങി , അമ്മ  അവളുടെ  ക്ഷീണം  തിരിച്ചറിഞ്ഞു , അവൾക്ക് ഉന്മേഷം  നല്കാൻ വെള്ളം  ഒഴിച്ച്  കൊടുത്തു , പക്ഷെ അവൾകിപ്പോൾ ആാ  വെള്ളം  തന്റെ  ശരീരത്തിലേക്ക്  വലിച്ചെടുക്കാനുള്ള  ശക്തിയില്ല , മനസ്സും  ശരീരവും ഒരു  പോലെ  മരവിച്ചു , അമ്മ  അവളെ  സുഖപ്പെടുത്താൻ  എന്തൊക്കെയോ  ചെയ്തു  പക്ഷെ  ഗുണം  ഒന്നും  ഉണ്ടായില്ല ,
അവൾ  മണ്ണിലേക്ക്  അലിഞ്ഞു  ചേർന്ന് , ആരോടും  ഒരു  പരിഭവവും  പറയാതെ . ഒടുവിൽ  അമ്മ  പൂജക്ക്‌  വേണ്ടി  അവളെ  നോക്കുമ്പോ  കാണുന്നില്ല , തന്റെ  സൂര്യ  കാന്തി  കരിഞ്ഞു ഇരിക്കുന്നു , പൂജക്ക്‌  വേണ്ടി  അവളെ  തേടിയ  കരങ്ങളിൽ  കരിയില  തുണ്ട്  പോൽ  അവൾ  വീണു  മയങ്ങി.
ചില  മനുഷ്യ  മനസ്സും  ഈ  സൂര്യ  കാന്തി  പോലെ  സ്നേഹത്തിനു  വേണ്ടി  കൊതിക്കുന്നു , ഒടുവിൽ  ആരുമറിയാതെ  ഒടുങ്ങുന്നു , അനാഥ  മന്തിരങ്ങളിലെ  കുട്ടികൾ  ഈ  സൂര്യ  കാന്തി  ചെടിയെ  പോലെയാണ് ,
ബാല്യത്തിൽ  സ്നേഹം  കൊതിക്കും , കിട്ടാതെ  വരുമ്പോൾ  അവർ  പ്രതിശേതം  പല   രൂപത്തില  പ്രകടമാക്കും  ,  ഒടുവിൽ  നാടിനു  തന്നെ  ഭീഷണി  യായി  മരുന്നു , ഒടുവിൽ  ജയിൽ  അഴിക്കുള്ളിൽ  അവരുടെ  ജന്മം  ഉരുകി  തീരുന്നു ,

ബാല്യത്തിൽ  പരിപാലനം  നലയ്കുക, നാഥനുള്ളവർ  എന്നോ  അനധർ  എന്നോ ഉള്ള  വേലി  കെട്ടുകൾ  തീർകാതെ ,എല്ലാ  കുഞ്ഞുങ്ങൾകും ഒരുപോലെ  സമൂഹത്തിൽ അംഗീകാരം  നല്കുക, പ്രകടമാകുന്ന  കഴിവുകളെ  പരിപോഷിപ്പിച്ചു  , എല്ലാ  കുഞ്ഞുങ്ങളെയും  സമൂഹത്തിന്റെ  മുന്  ധാരയിലേക്ക് അനയിപ്പിക്കേണ്ട  ചുമതല   പല  രാഷ്ട്രിയ  പ്രസ്ഥാനങ്ങളും  കാരണവന്മാരും  മറക്കുന്നു , കാശിന്റെയും  മേല  വിലസതിന്റെയും  പേരിൽ മാത്രം  വിദ്യാഭ്യാസം  നൽകുന്ന പുതിയ  സമൃതയം, നമ്മുടെ സമൂഹത്തിനെ  തന്നെയാണ്  കാർന്നു തിന്നുന്നത് , എവിടെയും  സമത്വം  പടരുന്ന ഒരു  കാലത്തിന്റെ  കാലൊച്ചക്കായി   കാതോർക്കാം നമുക്ക് .





                                                                         By             Arun v 

നന്ദ്യാർവട്ടം


വാർദ്ധക്യം


നന്മ എവിടെ ?


പ്രവാസി


ഗ്രാമീണ ലോകം


ഈ പ്രാണന്


അനുരാഗ പൂമഴ


പീഡന വേദന


ബാല്യത്തിൻ മൂല്യം


കുഞ്ഞു സൂര്യകാന്തി ( ചെറുകഥ )

കുഞ്ഞു  സൂര്യകാന്തി  


പ്രഭാതത്തിന്റെ നിർമാല്യം  വിടർന്നു വരുന്നു  , സൂര്യന്റെ   ശോഭയാൽ  സിന്തുര  തിലകം  അണിഞ്ഞു  നില്ക്കുന്ന  , പ്രകൃതിയുടെ  സൗന്തര്യം  പരകോടിയിൽ  എത്തി  നില്കുന്നു , പൂവിലും  പുല്ലിലും  ഉണർവിന്റെ  അംശം  തെളിഞ്ഞു  വരുന്നു
ഒരു  ചെറിയ  പച്ച  കുപ്പായം അണിഞ്ഞു , പച്ച  ചെല  അണിഞ്ഞു   കൊണ്ട്  മുറ്റത്തൊരു കുഞ്ഞു  സൂര്യകാന്തി  , ബാല്യത്തിന്റെ  കുസൃതിയും  കുറുമ്പും  തുളുമ്പുന്ന   കാന്തി  ,
തനിക്കു  അരികിൽ , മുല്ല  , ഓർക്കുട്ട് ,റോസേ  തുടങ്ങി  നിരവതി  അലങ്കാര  ചെടികളുണ്ട്
തന്റെ  അടുത്തേക്ക്  ഒരു  കുഞ്ഞി  കൽ  പിച്ച വച്ച്  വരുന്നു , എന്നിട്ട്  അവളുടെ  കൈകൾ  തന്നിലേക്ക്  നീണ്ടു  വരുന്നു , ആ  നേരം  അമ്മ  അവളുടെ  കൈകൾ  ഒരു  അടി  കൊടുത്തിട്ട്  പറയും , ചെടിയെ  നശിപ്പിച്ചു  കളയരുത്
ഇത്  കേട്ടപ്പോൾ  തനിക്കു  സന്തോഷം  തോന്നുന്നു  , അമ്മ  തന്നെ  സ്നേഹിക്കുന്നു , പക്ഷെ  എനിക്കറിയാത്ത  വേറൊരു  കാര്യം  , അമ്മ  വെള്ളം  ഒഴിക്കാൻ  വരാൻ നേരത്ത്  എന്നെ  മാത്രം  നോക്കില്ല , മുല്ലയും  , ഓർക്കുട്ട് ,റോസേ  ഇനിയും  മാത്രമേ   നോക്ക്  അവരെ  മാത്രമേ  തലോടു , അവർക്ക്  വേണ്ടി  കൊടുക്കുന്ന  വെള്ളത്തിൽ നിന്ന്  വേണെങ്കിൽ  എടുത്തോ  എന്നാ  മട്ടിൽ  വെള്ളം  തരുന്നത് , ഇനിയിപ്പോ  താൻ  ചെറുതായത്  കൊണ്ടാണോ  അവർകൊക്കെ പൂവ്  ഉള്ളത്  കൊണ്ടാണോ  അവരെ  ഇത്ര  സ്നേഹിക്കുന്നെ , നോക്കിക്കോ  എനിക്കും  വരും  പൂവ്  അപ്പൊ  അമ്മ  എന്നെയും  തലോടും , എനിക്ക്  വേണ്ടിയും  വെള്ളം  ഒഴിക്കും
കുറച്ചു  നാളുകൾക്ക് ശേഷം , സൂര്യ  കാന്തി  വളരെ  സന്തോഷ  വതിയാണ്  , തനിക്കും പൂവ്  വന്നു  തുടങ്ങിയിട്ടുണ്ട് ,
പയേ  പയേ  സൂര്യനെ  നോക്കാൻ  തുടങ്ങി , സൂര്യനോട്  കിന്നരിക്കാൻ  തുടങ്ങി , അമ്മ വെള്ളവും  ആയി  വരുമ്പോ  അവൾ  സൂര്യനോട്  പറയും  അമ്മ ദേ  ഇപ്പൊ  വരും  , എനിക്ക്  വെള്ളം  തെരും എന്നൊക്കെ  , പക്ഷെ  വീണ്ടും  പഴയത്  പോലെ  തന്നെ ,
തന്റെ  ഈ  കാത്തിരിപ്പു  അമ്മ  അറിയുന്നില്ലല്ലോ , അമ്മയുടെ  സ്നേഹത്തോടെയുള്ള സ്പർഷത്തിനായി താൻ  കൊതിരിക്കുവനെന്നു  അമ്മ  തിരിച്ചറിയുന്നില്ലല്ലോ ,
ഈ  കാത്തിരിപ്പു   വെറുതെ  ആണെന്ന്  തോന്നുന്നു  , ഞാൻ  പോകുവാ  , പിന്നെ  അവൾ  സൂര്യനോട്  കിന്നരിച്ചില്ല , അമ്മയുടെ  വരവിനായി  കാത്തു  നിന്നില്ല , മറ്റുള്ളവർക്ക് വേണ്ടി  കൊടുത്ത  വെള്ളത്തിൽ നിന്നും  വെള്ളം  എടുത്തില്ല
, അവൾ  മണ്ണിലേക്ക്  അലിഞ്ഞു  ചേരാൻ  തയാറായി  നിന്ന് , ഒടുവിൽ മനസ്സിന്റെ ക്ഷീണം  അവളുടെ  ശരീരത്തിലും  നിഴലിക്കാൻ  തുടങ്ങി , അമ്മ  അവളുടെ  ക്ഷീണം  തിരിച്ചറിഞ്ഞു , അവൾക്ക് ഉന്മേഷം  നല്കാൻ വെള്ളം  ഒഴിച്ച്  കൊടുത്തു , പക്ഷെ അവൾകിപ്പോൾ ആാ  വെള്ളം  തന്റെ  ശരീരത്തിലേക്ക്  വലിച്ചെടുക്കാനുള്ള  ശക്തിയില്ല , മനസ്സും  ശരീരവും ഒരു  പോലെ  മരവിച്ചു , അമ്മ  അവളെ  സുഖപ്പെടുത്താൻ  എന്തൊക്കെയോ  ചെയ്തു  പക്ഷെ  ഗുണം  ഒന്നും  ഉണ്ടായില്ല ,
അവൾ  മണ്ണിലേക്ക്  അലിഞ്ഞു  ചേർന്ന് , ആരോടും  ഒരു  പരിഭവവും  പറയാതെ , ഒടുവിൽ  അമ്മ  പൂജക്ക്  വേണ്ടി  അവളെ  നോക്കുമ്പോ  കാണുന്നില്ല , തന്റെ  സൂര്യ  കാന്തി  കരിഞ്ഞു ഇരിക്കുന്നു , പൂജക്ക്  വേണ്ടി  അവളെ  തേടിയ  കരങ്ങളിൽ  കരിയില  തുണ്ട്  പോൽ  അവൾ  വീണു  മയങ്ങി
ചില  മനുഷ്യ  മനസും  ഈ  സൂര്യ  കാന്തി  പോലെ  സ്നേഹത്തിനു  വേണ്ടി  കൊതിക്കുന്നു , ഒടുവിൽ  ആരുമറിയാതെ  ഒടുങ്ങുന്നു , അനാഥ  മന്തിരങ്ങളിലെ  കുട്ടികൾ  ഈ  സൂര്യ  കാന്തി  ചെടിയെ  പോലെയാണ് ,
ബാല്യത്തിൽ  സ്നേഹം  കൊതിക്കും , കിട്ടാതെ  വരുമ്പോൾ  അവർ  പ്രതിശേതം  പല   രൂപത്തില  പ്രകടമാക്കും  ,  ഒടുവിൽ  നാടിനു  തന്നെ  ഭീഷണി  യായി  മരുന്നു , ഒടുവിൽ  ജയിൽ  അഴിക്കുള്ളിൽ  അവരുടെ  ജന്മം  ഉരുകി  തീരുന്നു .
ബാല്യത്തിൽ  പരിപാലനം  നലയ്കുക, നാഥനുള്ളവർ  എന്നോ  അനധർ  എന്നോ



ദൂരം (ചെറുകഥ )

ദൂരം


ഒരു  കുഞ്ഞു  കൊച്ചിന്റെ  കരച്ചിൽ ..വാ  വിട്ടു  കുഞ്ഞു  കരയുന്നു .ആരും അത്  കേൾക്കുനില്ല എന്ന്  തോന്നുന്നു .ഇവാൻ  ആ  ഈ  കഥയുടെ  നായകൻ. 3  മാസം മാത്രം പ്രായം  .ഇപ്പോൾ  ഖത്തറിൽ .ഇന്നലെ  പയ്യനസ് ലാൻഡ്‌  ചെയ്തെ  ഉള്ളു ..അപ്പോഴേക്കും   കരച്ചിൽ തുടങ്ങി .ഇനി  എന്നാ  നിഖിൽ  ഈ  ഖത്തറിൽ  പൊരുത്തപെട്ടു വരുന്നേ  എന്ന് നോക്കാം .
“എടി  മോന്റെ,ബർത്ത് സർട്ടിഫിക്കറ്റ് മറ്റു  പേപ്പർ  എല്ലാം  എടുത്തോ ?പാസ്പോർട്ട്‌  എടുക്കാൻ  മറക്കല്ലേ.”
ഇതാണ്   നിഖിൽന്റെ  അച്ഛൻ.
നമ്മുക്ക് അവന്റെ  ലൈഫ്  ഒന്ന്  കുറച്ചു  ഫോർവേഡ് ചെയ്തു  നോക്കിയല്ലോ ?
 ഇപ്പോൾ അവനു  വയസ്സ്  10.
അവൻ  അങ്ങ്  വണ്ണം വെച്ച്  അല്ലെ ?എങ്ങനെ  വണ്ണം  വെയ്ക്കാതെ  ഇരിക്കും .ജങ്ക്  ഫുഡ്‌  അല്ലെ  കഴിക്കുന്നെ .ശവർമ്മയാണ്   അവന്റെ  ഇഷ്ട്ട ഭക്ഷണം.
അവൻ  ഇപ്പോൾ   പഠിക്കുവാ.
“ എടി  മോന്റെ .ബാഗ്‌  എല്ലാം  എടുത്തേ.പിന്നെ  ടിഫിന്നും മറക്കല്ലേ  ..
ഐ  ലവ്  ഉ  ഡാ ഉമ്മമാ ..എന്റെ  പൊനു  മോനു.”
എന്നും  ഇങ്ങനെ   ആ  അവന്റെ  അച്ഛൻ ,ലാളിച്ചു  അവനെ   കൊണ്ട്  നടക്കുന്നെ.

നമ്മക്ക്  കുറച്ചൂടെ  ഫോർവേഡ്  ചെയ്തു  നോക്ക്കാം.
ഇപ്പോൾ  അവൻ  മേജർ  ആയി ..വയസ്സ്  26
നോക്കാം  അവന്റെ  ഇനിയുള്ള  ജീവിതം


മമ്മി .എന്റെ  കാറിന്റെ  കീ  കണ്ടോ?
ഒരു  സ്ഥലത്ത്  വെച്ചാൽ  അവിടെ  കാണില്ലാ ..മമ്മി 
ഡാഡി 
എന്താ  മോനെ 
എന്റെ  കാറിന്റെ  കീ  കണ്ടോ ?

ഇല്ല.നീ  ഇന്നലെ  താമസിച്ചല്ലേ   വന്നെ ചിലപ്പോൾ  ലിഫ്റ്റ്‌  വല്ലതും  വീണു  കാണും.
നീ  ഇവിടെ  നോക്ക്  .ഞാൻ  താഴെ  പോയി  നോക്കിട്ടു  വരാം.
ഫാസ്റ്റ് . എന്റെ കുട്ടുക്കാർ   കാത്തു നിൽക്കുവാ  ..
ഡാഡി .. പോയിനോക്കിട്ടു  വരാം ,
സമതാനത്തോടെ  നോക്കി  മോനെ .കിട്ടും  . ഇവിടെ കാണും, അല്ലാതെ എവിടെ  പോകാൻ  .
കുറച്ചു  നേരം  തിരച്ചലിനു  ശേഷം .
"ഐ  ഗോട്ട്  ഇറ്റ്‌..തന്ക്  ഗോഡ് .ഇത്  ഇവിടെ   തന്നെ  ഉണ്ടായിരുന്നോ?"
പെട്ടെന്ന് നിഖിൽ  ലിഫ്റ്റ്‌  വഴീ  താഴോട്ട്  വന്നൂ .കാർ സ്റ്റാർട്ട്‌  ചെയ്തു.പുറകിലോട്ടു കാർ  എടുത്തു  ..നല്ല  സ്പീഡിൽ  പോയി ..
വഴിക്കുവെച്ചു നിഖിൽന്റെ  ഫോണിൽ  ഒരു  കാൾ  വരുന്നു ..
അളിയാ.എവിടാ നീ
"ഐ  അം  ഓണ്‍ ദി  വേ .പ്ലീസ് വെയിറ്റ്  5 മിനിറ്റ്.ഇപ്പോൾ  എത്തും ..
എന്ത് കഷ്ട്ടമാ .ഈ  ഫോണ്‍  സ്വിച്ച്  ഓഫ്‌  ആകുവാ  ഇടയ്ക്ക്..
കുറച്ചു  യാത്രയ്ക്ക് ശേഷം  അവൻ  അവന്റെ   കുട്ടുക്കാരുടെ  അടുത്ത്  എത്തി ..
സോറി  ഗയ്സ്ലേറ്റ്  ആയതിൽ .
ടാ ..കുറച്ചു  കാശ് സംഘടിപിക്ക് ..ഇന്ന്  ഒരു  ക്യാമ്പ്‌  ഉണ്ട് ..അടിച്ചു  പൊളിക്കാൻ   ആ  പ്രോഗ്രാം ..
അയ്യോ .. നേർത്തെ പറയണ്ടേ  ..എങ്കിൽ വീട്ടിന്നു  വാങ്ങിക്കാം ആയിരുന്നു ..
നീ  ഒന്ന് ട്രൈ ചെയ്യ് ..നിന്റെ  ഫാദർന്റെ കൈയിൽ നിന്നും ഈസി  ആയി  കിട്ടും ..പുള്ളിക്ക്  നീ  കഴിഞ്ഞാലെ  വേറെ  എന്തും  ഉള്ളു ..
നീ  വിളിച്ചു  നോക്ക് ..കിട്ടും .എനിട്ട്‌ കാഷ് ട്രാൻസ്ഫർ  ചെയാൻ  പറയടാ  നിന്റെ അക്കൗണ്ട്‌ലോട്ടു.
നിന്റെ  ഫോണ്‍ താ .. എന്റെ ഫോണിനു  എന്തോ  പ്രോബ്ലം..
നിഖിൽ കുട്ടുക്കാരന്റെ  ഫോണ്‍  വാങ്ങിച്ചു ..വിളിച്ചു
അളിയാ ..സ്വിച്ച്  ഓഫ്‌  ഫോണ്‍ ..
മമ്മിയുടെയും  സ്വിച്ച്  ഓഫ്‌ ..
നീ  ഒരുകാര്യം ചെയ്യ് ..പെട്ടെന്ന്  പോയിട്ട്  വാ .ഞങൾ  അപ്പോൾ  പോകന്നുള്ള  എല്ലാം  ചെയ്തു  വെയ്ക്കാം .
അളിയാ  വാങ്ങുമ്പോൾ  കുറച്ചു  കുടുതൽ ആയി  കോട്ടെ ..നമ്മുക്ക്  വെള്ളമടിച്ചു ..ചാകാം .

അതെല്ലാം  ഞാൻ  എറ്റു..

നിഖിൽ   ഫ്ലാറ്റിന്റെ  അടിയിൽ  കാർ  പാർക്കിംഗ്  ചെയ്തു . ഒരു   കുഞ്ഞു  പൂച്ച ..അവന്റെ  കാലിൽ വന്നു  തട്ടീ ..അവൻ  ദേഷ്യത്തിൽ  അതിനെ  തട്ടി  ഓടിച്ചു .ഫ്ലാറ്റ്  എത്തിയപോൾ   വീട്ടിൽ  ആരെയും  കണ്ണുനില്ല..അവൻ അച്ഛന്റെ  വാല്ലെറ്റ്  എടുത്തിട്ട്  അതിന്നു  കുറച്ചു  കാശ്  എടുത്തു .  ഡോർ  പെട്ടെന്ന് ലോക്ക്  ചെയ്തു  താഴോട്ട്   എത്തി അവിടെ  വെച്ച് .അവന്റെ  മമ്മി  കരഞ്ഞോണ്ട്  മുകളിലോട്ടു  ഓടി  വരുന്നു.കൂടെ  കുറെ  പേരും.പുറകിൽ ഒരു  ബോഡി.അവന്റെ അമ്മ  അവനോടു  ..
“ടാ നീ  ഇത്  കണ്ടോ ….നിന്നെ പറ്റി  മാത്രം   മനുഷ്യൻ  ചിന്തിചിട്ടുള്ളു …എപ്പോഴും .
നീ  എന്നിട്ടും ആ മനുഷനെ  കൊന്ന്ലോ?”
അവൻ  ഒന്നും  മനസ്സിലാകാതെ  ആ കൂട്ടത്തിന്റെ  അടുത്തേക്ക്  നീങ്ങി .
ഇല്ലാ , ,.എന്റെ  ഡാഡി.
പ്ലീസ് പറ …
  ഒരാൾ പറഞ്ഞു .
നീ  അങ്ങേരെ  കൊന്നേ ..
നീ  രാവിലെ  കാർ എടുത്തോണ്ട്  പോയില്ലേ  …അപ്പോൾ  നിന്റെ  ഡാഡി  കീ  നോക്കാൻ  പോയ  വഴിയിൽ ഒരു  പൂച്ചകുട്ടി.നിന്റെ  കാറിന്റെ  അടിയിൽ  ഉണ്ടായിരുന്നു .ആ  മുനുഷൻ  അപ്പോൾ  ആ  പൂച്ചയെ  രക്ഷപെടുത്താൻ …കാറിന്റെ  പുറകിൽ  വന്നപ്പോൾ  ..
നീ കുട്ടുകാരുടെ അവിടെ പെട്ടെന്ന്  എത്തിച്ചേരാൻ  സ്പീഡിൽ വണ്ടി  ബാക്ക്  എടുത്തില്ലേ ?
നീ  തന്നെ  നിന്റെ  അച്ഛനെ  ഇടിച്ചിട്ടിട്ട്  പോയെ ….
അവൻ എന്ത് പറയണം എന്ന് അറിയാതെ അവന്റെ വാക്കുകളും മനസ്സുമായുള്ള  നിയന്ത്രണം നഷ്ട്ടമായി .
ഇല്ല ..ഞാൻ ..ഞാൻ..
എനിക്ക്   ഒന്നും  അറിയില്ല ..
ഞാൻ  എങ്ങനെ  എന്റെ  അച്ഛനെ  കൊല്ലും ..”
ഏകാന്ധതയുടെ നാളങ്ങൾ  അവനിലേക്ക്‌  അടുത്ത്  കൊണ്ടിരുന്നു … , ശരീരമെല്ലാം  തണുതുരുകുന്നു  , നിശബ്തതയുടെ  സന്ദേശ  വാഹകാൻ  അവനു  ചുറ്റും  വലം  വച്ച്  കൊണ്ടേ  ഇരുന്നു .
പുറത്തു  , പലരുടെയും  ശബ്ദങ്ങൾ  കേൾക്കാം. എന്നാലും  അവൻ  അതിൽ  ഒന്നും  ശ്രദ്ധിക്കാതെ വിതൂരതയിലേക്ക്  നോക്കി  നിന്നു .അവന്റെ  കണ്ണപോളങ്ങൾ മെല്ലെ  മെല്ലെ   അടഞ്ഞു .
പെട്ടെന്ന്  അവനെ  ആരോ  വിളിക്കുന്നതുപോലെ  ഒന്ന്  തിരിഞ്ഞു  നോക്കിയപ്പോൾ  അവനിൽ  സന്തോഷം  നിറഞ്ഞു - അച്ഛൻ
അച്ഛൻ : വാ  നമുക്ക്  പുറത്തു  പോകാം  എന്റെ  നാട്ടിലേക്കു  പോകാം”
പെട്ടന്ന്  തന്നെ  അവർ  ഒരു  തെരുവ്  വീതിയിൽ  എത്തി …

അസഹനീയമായ  ധുർഗന്തം വമിക്കുന്ന   തെരുവ്  വീതി ….
ചെറിയ  ചെറിയ  ടെന്റ്  ,
ചിലതൊക്കെ ഇപ്പൊ  മറിഞ്ഞു  വീഴും  എന്നാ  മട്ടിൽ  നില്ക്കുന്നു …
കുറച്ചു   ദൂരം  ചെന്നപ്പോൾ  കൂട്ട  കരച്ചിലിന്റെ  ശബ്ദങ്ങൾ

അങ്ങോടെക്ക് നോക്കിയപ്പോൾ  അവൻ  കണ്ട  കാഴ്ച  ക്രൂരമായിരുന്നു ..
-         വാ  വിട്ടു  കരയുന്ന  കുഞ്ഞുങ്ങൾ , പട്ടിണി  കോലങ്ങൾ  , കുറച്ചു  കഴിഞ്ഞപ്പോ  അവിടേക്ക്  കുറച്ചു  കുട്ടികൾ  കൂടി  വന്നു , അവരുടെ  കീറി  പറിഞ്ഞ  സന്ജികളിൽ  നിന്നും  പൊതികൾ  പുറത്തേക്കു  എടുത്തു , അവർ  അത്  ആ  കുഞ്ഞുങ്ങൾക്ക്‌  നേരെ  നീട്ടി , പലർക്കും ആ  പൊതി  ചോറ്  തികയുന്നില്ല
, എന്നിട്ടും  എല്ലാരുടെയും  മുഖത്ത്  സന്തോഷത്തിന്റെ  നാളങ്ങൾ  അല  തല്ലി,
പെട്ടെന്ന്  ഭീമകരരായ  കുറച്ചു  മനുഷ്യർ അവിടേക്ക്  കയറി  വന്നു ,
എന്നിട്ട്  എല്ലാം  തട്ടി  തെറിപ്പിച്ചിട്ട്  , അവർ  പറഞ്ഞു : നിയൊക്കെ  അത്രക്കൊക്കെ  രുചിച്ചു  അസ്വാതിക്കണ്ട  , നീയോകെ  എല്ലും  തൊലുമായിട്ടു   ഇരുന്നാൽ  മതി  എന്നാലെ  ഞങ്ങൾക്ക്‌ ഗുണമുള്ളു …
അവനു   അപ്പൊ  ഒത്തിരി  ദേഷ്യം  വന്നു  – പക്ഷെ  അവനു  ഒന്നും   ചെയ്യാൻ  പറ്റാത്ത  അവസ്ഥ ..
പെട്ടന്ന്  മൊബൈൽ  ഫോണ്‍  റിംഗ്  ചെയ്ത  ശബ്ദം
അവൻ  ഞെട്ടി  ഉണർന്നു
അവൻ  കട്ടിലിന്നു എഴുനേറ്റു  .
രണ്ടു കരങ്ങളും കൊണ്ട് മുഖം തുടച്ചു ..സ്വപനത്തിൽ അച്ഛൻ വന്നു കാണിച്ചത്‌ സത്യം ആണോ ?അവൻ അമ്മയോട് ചോദിച്ചു .അമ്മയുടെ മറുപടി  സത്യം ആ എന്ന് കേട്ടപോൾ അവൻ അവന്റെ അച്ഛന്റെ ഫോട്ടോയിൽ നോക്കി ഒരുപാടു നേരം നിന്നു .തന്റെ കൂടെ തന്റെ അച്ഛൻ ഉണ്ട് . അച്ഛനു എന്നോട് എന്തൊക്കെയോ അറിയിക്കാൻ ഉണ്ട്‌ എന്ന് അവനു തോന്നി .

(2 മാസത്തിനു  ശേഷം )

അവന്റെ  ഫ്രണ്ട്  അവനെ  വിളിച്ചു . 
ഫ്രണ്ട് : നീ  ഇങ്ങനെ  അയാൽ  എങ്ങനെയാ ..
             നീ  ഇങ്ങോട്ടേക്കു  വാ  ബാക്കി  എല്ലാവരും  നിന്നെ  കാത്തിരിക്കുവാ ..

 അവൻ  പറഞ്ഞു : ഇല്ല  ഞാൻ  ഒന്നിനുമില്ല  , ഞാൻ  ഇവിടെ  വച്ച്  എല്ലാം  നിർത്തുവാ, ഇനി  എപ്പോഴെങ്കിലും  കാണാം
  അവൻ  ആ  ഫോണ്‍  കട്ട്‌  ചെയ്തു 
 മറ്റൊരാളെ  വിളിച്ചു : ഫാദർ  എനിക്ക്  അവിടുത്തെ  കുട്ടികൾക്ക്  വേണ്ടി  എന്തെങ്കിലും  ചെയ്യണം  എന്നുണ്ട് ,
 എനിക്ക്  അവരോടൊപ്പം  കുറച്ചു  സമയം  ഇരിക്കണം  എന്നുണ്ട് ..

ഫോണ്‍  വിളിച്ചു  കഴിഞ്ഞിട്ട്  അവൻ  അമ്മയുടെ  അടുത്തേക്ക്  ചെന്നു. 
: അമ്മ  നമുക്ക്  നാട്ടിലേക്കു  പോകാം  ,അച്ഛൻ  അവിടെയല്ലേ  വളർന്നത്‌  , നമുക്ക്  അങ്ങോടെക്ക് പോകാം
അമ്മ : വേണ്ട , ഞങ്ങൾ  ഇവിടെ  വച്ചാണ്  കണ്ടുമുട്ടിയത്‌ , പിന്നീട്  ദുഃഖം  എന്തെന്ന് നിന്റെ അച്ഛൻ   അറിയിച്ചിട്ടില്ല , ഞാൻ  ഇവിടെ 
          നിന്നും  എങ്ങൊട്ടെക്കുമില്ല, നീ പോയിട്ട് വാ ..
(ഒരു  ദിവസത്തിന്  ശേഷം )

അമ്മേ  ഞാൻ  ഇറങ്ങുവാണ് , അമ്മ  അവന്റെ  അടുത്തേക്ക്  വന്നിട്ട്  പറഞ്ഞു : മോനെ  നിന്റെ  അച്ഛൻ  വളരെ  കഷ്ട്ടപ്പെട്ടിട്ടുണ്ട് , അനാഥന്‍ ആയിട്ടും  അദ്ദേഹം  ഇത്ര  വരെ  എത്തി  , കഷ്ട്ടപ്പാടിന്റെ കൈപ്പുനീർ  ഒത്തിരി  കുടിച്ചിട്ടുണ്ട് , അതൊന്നും  അറിയിക്കാതെയാണ്  നിന്നെ  വളർത്തിയത്‌ , നീ  നാട്ടിലേക്കു  പോകുമ്പോൾ   ശിശു  സേവ  മന്ദിരത്തിൽ  പോകണം  എന്നിട്ട്  ഫാദറിനെ കാണണം .

അവൻ  യാത്ര  പറഞ്ഞിറങ്ങി

ഫാദർ : വാ  വാ , നിന്റെ  അപ്പെയുടെ  ലോകത്തേക്ക്  വാ

അവർ  കുറെ  സംസാരിച്ചു

ഫാദർ  അവനെ  കുട്ടികളുടെ  അടുത്തേക്ക്   കൊണ്ട്  പോയി

അവരുടെ  അടുത്ത്  നിന്നപ്പോൾ , അവരുടെ  കൂടെ  കളിച്ചപ്പോൾ  , അച്ഛൻ  ഇവിടെ  എവിടെയോ  ഉള്ളത്  പോലെയുള്ളൊരു  തോന്നൽ
കുഞ്ഞുങ്ങളെ  അടുത്തേക്ക്  ചേർത്ത്  പിടിക്കുമ്പോൾ  , ഇതുവരെ  അനുഭവിച്ചിട്ടില്ലാത്ത സന്തോഷം , തൃപ്തി.

ഫാദർനോട്  യാത്ര  പറഞ്ഞു  അവൻ  ആ  പടി  ഇറങ്ങി ..

അവിടെ  നിന്നും  നടന്നു  അകലുംതോറും  ,തന്നെ  ആരോ  പിറകിലേക്ക്  വലിക്കുന്ന  പോലൊരു  തോന്നൽ
ഇനിയും  വരണം  എന്ന്  മനസ്സ്  പറയുന്നു ………..

ശുഭം

Written by
Arun .vk



നൊമ്പരം മാത്രമായി (ചെറുകഥ )

നൊമ്പരം മാത്രമായി
മദ്യത്തിന്റെ  പിടിയിൽ അകപ്പെട്ടു  കഴിഞ്ഞ  ഇരയെ  പോലെ  അവനു  ശ്വാസം  മുട്ടി . എത്രെയൊക്കെ മനസ്സിനെ  നിയന്ത്രിക്കണം  എന്ന്  വിചാരിച്ചാലും  നടക്കുന്നില്ല . വീട്ടിലേക്കു  ചെല്ലുമ്പോൾ  അവളുടെ  മുഖം  വീർത്തു ഇരിക്കും . അത്  കാണുമ്പോൾ  അവനു  ദേഷ്യം  വന്നിട്ട് ഓരോന്നും  പറയും : പാവം  എല്ലാം  കേൾക്കും, എല്ലാം എന്നെ  കൊണ്ട്  ചെയ്പ്പിക്കുന്നത്  ലഹരി ആണ് . ശമ്പളത്തിന്റെ  മുക്കാൽ  ഭാഗവും  കുടിച്ചു  നശിപ്പിക്കും .അവസാനം  അവസാനം  അവൾക്ക് എന്നെ  പേടി  ആയി  തുടങ്ങി , അവളുടെ  മുഖത്തിലെ  പഴയ  ചിരി  ഒക്കെ  മങ്ങി  പോയി , ഇപ്പോൾ  അവൾ  സന്തോഷിക്കാൻ  മറന്നു  പോയി.
കുട്ടുകാരും  ഒത്തു  മദ്യം  കഴിച്ചു  കൊണ്ടിരുന്ന  നേരം , ഒരു  ഫോണ്‍  കാൾ . ആ  ഫോണ്‍  കാൾ ഹോസ്പിറ്റലിൽ  നിന്നും  ആണ് , അവൾ  അത്മഹത്യക്കു  ശ്രമിച്ചു  എന്ന വാർത്ത‍  അവനെ  തളർത്തി.ദൈവത്തിന്റെ  കാരുണ്യം  കൊണ്ട്  അവൾ  രക്ഷപ്പെട്ടു .അവന്റെ  കുട്ടുകാർ  അവനോടു  പറഞ്ഞു ;ഹോസ്പിറ്റലിൽ  അവളുടെ  ബന്ദുകൾ  വന്നിട്ടുണ്ട്  നീ  ഇപ്പൊ  പോയാൽ പ്രശ്നമാകും  അതും ഈ കോലത്തിൽ  . പക്ഷെ  അവരു പറയുന്നത്  കേൾക്കാതെ ഹൊസ്പിറ്റലിലെക്കു  ഇറങ്ങിയപ്പോൾ ,സുഹൃത്തുക്കൾ ബലം  പിടിച്ചു അവനെ  റൂമിന്റെ  ഉള്ളിൽ പൂട്ടി  ഇട്ടു .ഹൊസ്പിറ്റലിലെക്കു  ചെന്നപ്പോഴേക്കും  അവൾ  ഡിസ്ചാർജ്  ചെയ്തു  പോയിരുന്നു ; അച്ഛന്റെയും  അമ്മയുടെയും  കൂടെ . ഈ  വാർത്ത‍  മനസ്സിനെ  വല്ലാതെ  പിടിച്ചു  ഉലച്ചു . കുറ്റബോതംനിരന്തരം  ശല്യ  പെടുത്തി  കൊണ്ട്  ഇരുന്നു .

ഒരു  ദിവസം  രാവിലെ എണീറ്റപ്പോ   ഒരു  കത്ത്  ; അവളുടെ  കല്യാണത്തിന്റെ ക്ഷണകത്ത്  .അതിൽ  വേറെ ഒരു കത്തും  ഉണ്ട് . അന്ന്  ഹോസ്പിറ്റലിൽ  ഒന്ന്  വന്നിരുന്നെങ്കിൽ  എനിക്ക്  ഇന്ന്   ഈ  ഗതി  വരില്ലായിരുന്നു . അന്ന്  ഞാൻ  ഒരുപാടു  നേരം  കാത്തു നിന്നു പക്ഷെ  വന്നില്ല . അവസാനം അതിൽ  ഒരു  കുറിപ്പ്  "ഞാൻ  മരിച്ചു  കഴിഞ്ഞു  , ഇപ്പൊ  വെറും  ഒരു  യന്ത്രമായിട്ടു ഞാൻ  ആ കല്യാണ  പന്തലിലേക്ക്  കയറാൻ  പോവുകയാണ് ......"

അവളുടെ  നാട്ടിലേക്കു  ചെന്ന്  . വീട്ടുക്കാരുടെ  കാലു  പിടിച്ചിട്ടയാലും തിരിച്ചു  കൊണ്ടുവരണം അവളെ  എന്റെ  ജീവിതത്തിൽ  എന്ന  തീരുമാനത്തോടെയാണ്‌  പുറപ്പെട്ടത്‌ . പക്ഷെ  വിധി  അവിടെയും  മുഖം  തിരിച്ചു  നിന്നു . അവളുടെ  ബന്തു നാട്ടിൽ  അവൻ വന്ന  വിവരം  അറിഞ്ഞു . അവളുടെ  വീട്ടിൽ അങ്ങനെ  വാർത്ത‍  എത്തി .അവർ  കല്യാണം  കുറച്ചു  കൂടി  നേർത്തെ ആക്കി , അവൻ  അവളുടെ  വീട്ടിലേക്കു  പോയി ,അവളെ  കൂട്ടി  കൊണ്ട്  വരാൻ .

അങ്ങോട്ട്‌ പോക്കും  വഴിയിൽ അവൻ അവളെ കണ്ടു .കൂടെ അവളുടെ ചേട്ടന്റെ കുട്ടിയും ഉണ്ട് .അവനെ കണ്ടതും അവൾ ആ കുട്ടിയോട്  വീട്ടിലോട്ടു പോയികൊള്ളൻ പറഞ്ഞു .അവന്റെ മുഖതോട്ടു അവൾ ഒന്ന് നോക്കി . നാവിനു ശക്തികൊടുത്തു അവൾ പറഞ്ഞു ,ഇനി എന്നെ കാണാൻ വെരല്ലു.നിങ്ങളുടെ കൂടെ ജീവിച്ച ആ കാലം ഞാൻ യാചകിയായിരുന്നു.പ്രണയത്തിൻ യാചകി ,പ്രേമയാചകി.ഇന്ന് നിങ്ങളുടെ പ്രതിരൂപം എന്റെ ഗർഭത്തിൽ തളിർതിട്ടുണ്ട്.നാളത്തെ കല്യാണം നടക്കില്ല,ഞാൻ ഈ വിവരം അവരെ ഇന്ന് അറിയിക്കും .ഞാൻ നമ്മുടെ കുട്ടിയെ വളർത്തും,അവനിൽ നിന്നും കിട്ടുന്ന സന്തോഷം എന്റെ ഈ ജന്മത്തിനു ഇനി ബാക്കി .ഇനി ഒരു ആത്മഹത്യ എനിക്കില്ല .അവളു കരഞ്ഞോണ്ട് അവന്റെ കാലിൽ വീണു ,പൊട്ടികരഞ്ഞോണ്ട് എഴുന്നേറ്റു വീട്ടിലോട്ടു തിരിഞ്ഞു നടന്നു .
ഇത്രെയും കേട്ട് അവനു അവളോട്‌ നിൽക്കു എന്ന് പറയാൻ കഴിഞ്ഞില്ല .വാക്കുകൾ അവനിൽ നിന്നും  ഓടി എങ്ങോ അകന്നത് പോലെ.തന്റെ കുട്ടി അവളുടെ ഉതരത്തിൽ എന്ന് കേട്ടപോൾ അറിയാതെ അവൻ മൗനമായി തിർന്നു.കാറ്റിൽ ഉലയുന്ന കഴുമരം മുമ്പിൽ.അതിന്റെ മേലെ ഒരു  വേഴാമ്പൽ  ഇരിക്കുന്നു .മനസ്സിന്റെ മേലെ ആ  വേഴാമ്പൽ ഇരിക്കുന്നെ എന്ന് അവനു ഒരു നിമ്മിഷം തോന്നി പോയി .പച്ചപുള്ള ആ പരവതാനിയിൽ അവന്റെ കണ്ണുനീരിൽ നിന്ന് വീണ കണ്ണുനീർ ഭൂമിയുടെ അടിത്തട്ടിൽ തട്ടി വിതുംഭലിൻ നാഥം അവളുടെ കാതിൽ കേട്ട് ഒന്ന് തിരിഞ്ഞു നോക്കി.അറിയാതെ അവൾ കണ്ണുകൾ മൂടി എന്തിനു ഈ ജീവിതം എന്ന് ഒരു നിമിഷം ഓർത്തു. ഒരു മഴതുള്ളി  അവളുടെ മേനിയിൽ മേഘത്തിന്റെ കണമായി വീണു .മേലോട്ട് നോക്കി അവൾ കൈകൊണ്ട് മുഖം തുടച്ചു.എത്ര ദൂരം അകലെ ആ അവൻ എന്ന് അവള്ക്ക് അറിയില്ല .പക്ഷെ അവന്റെ വിങ്ങൽ വിരഹത്തിൻ പാതയിൽ അവൾ കണ്ടു.നേർത്തെ ആണോ അവരുടെ വിടപറയലിന്റെ തിരുമാനം എന്ന് പുല്കൊടികൾ ചെറുകാറ്റിൽ  വേദനയാൽ മന്ത്രിച്ചു .സ്നേഹത്തെ കീറി മുറിച്ച കാട്ടാളന്റെ രൂപത്തിൽ  വന്ന സുര അഥവാ മദ്യം .അവന്റെ മദ്യപാനം  കാരണം ആ മുന്ന് വർഷത്തെ അവരുടെ പ്രണയത്തിനു പരിസമാപ്തി  ആയെ .അവൾ തിരിച്ചു നടന്നു ,നടക്കും വഴിയിൽ  വയറ്റിൽ കൈവെച്ച്  അവൾ പറഞ്ഞു എനിക്ക് തിരിച്ചു പോക്കാൻ കഴിയില്ല .ആ വീട്ടിൽ നിനക്കും സുരക്ഷ ഇല്ല.ഹൃദയം  പറിചെറിയുന്ന വേദനയോടെ അവിടുന്ന്  വിട  പറഞ്ഞു . വിഥിയുടെ കൈയിൽ അവർ ചേരാൻ പാടില്ലാത്തവർ എന്ന് എഴുതി കഴിഞ്ഞിരുന്നു.അത് അവന്റെ കൂടെ പിന്തുടർന്ന് കൊണ്ടിരുന്നു .

അവൾക്ക് കൂട്ടായി ഒരു കുട്ടിയുണ്ടയെങ്കിലും അവനു കൂട്ടായി ലിവർ  സിർഹൊസിസ് മാത്രമായി.കൂടെ ഉണ്ടായിരുന്നു കൂട്ടുകാരു പോലും അകറ്റിയ ആ ജീവൻ വീണു കരിഞ്ഞ കരിയില കൂട്ടങ്ങളിൽ ഒരു കരിയില ആയി മണ്ണിൽ അലിഞ്ഞു ചേർന്നു .

കിളിമൊഴി


കിളിയുടെ വാകുക്കൾ കേൾകാത്തവർ നമ്മളിൽ ആരും ഉണ്ടാകില്ല.അവർ കാറ്റിനോട് സംസാരിക്കും നക്ഷത്രപഥത്തിനോട് സംസാരിക്കും .കാതിൽ ഇക്കിളി കൂടുന്ന ആ മൊഴി 
പ്രകൃതി രാവിനെ ഉണർത്തുന്ന നിർമാല്യ നാദം പോൽ സൂര്യന്റെ താപം കടലിന്റെ നീരിൽ   ചേർത്ത മലകളുടെ മഞ്ഞിൽത്തുന്നിയ  മഞ്ഞു കൂപായം   അന്തരീക്ഷത്തിൽ   കുളിരു ഉണർത്തുന്നു.സൗന്ദര്യത്തിന്റെ താപം നിറഞ്ഞു നില്ക്കുന്ന സുന്ദരി ,അതാണ്‌ കിളികൾ.അവയുടെ മധുരമായ നാദം   പ്രകൃതിയുടെ അനന്ദതയില്‍ അർത്ഥമറിയാത്ത ഏതോ ഭാഷ .ഈ ഭാഷയാണ് മണ്ണും മരങ്ങളും മേഘവും എല്ലാം ഒന്നിച്ചു അസ്വത്തിക്കുന്നു മനുഷ്യരുടെ കൂടെ .കിളികളുടെ വാക്കുകളെ കവികൾ പാട്ടുകളായും ഉപമിച്ചു.മനുഷ്യന്റെ ശരിരത്തിന്റെ ചൂടിനെ  ശീതീകാരിക്കാൻ കാറ്റിന്റെ കൂട്ട് പിടിച്ചു രാവിന്റെ തേജസ്സിൽ കാതിൽ ഞാൻ കേട്ട മൊഴിയാണ് ,ഈ മൊഴി .ഒരു നേർത്ത പട്ടിൽ പൊതിഞ്ഞു മനസ്സിന്റെ അഗതാരിൽ ഞാൻ സൂക്ഷിച്ച എന്റെ നാടിന്റെ മൊഴീ ..അതാണ് ഈ കിളിമൊഴി 

ഓർമ്മയുടെ ബാല്യം


വാനം


പ്രണയത്തിൻ വാടാമുല്ല


നിലാവിൽ വന്നവൾ


പൂത്തൊരു പ്രണയപുഷ്പം


സ്വപ്നമാം മിഥ്യയോ


എന്റെ ജന്മ നാട്


ഇന്ത്യ എന്റെ നാട്


Powered by Blogger.