ദൂരം (ചെറുകഥ )

ദൂരം


ഒരു  കുഞ്ഞു  കൊച്ചിന്റെ  കരച്ചിൽ ..വാ  വിട്ടു  കുഞ്ഞു  കരയുന്നു .ആരും അത്  കേൾക്കുനില്ല എന്ന്  തോന്നുന്നു .ഇവാൻ  ആ  ഈ  കഥയുടെ  നായകൻ. 3  മാസം മാത്രം പ്രായം  .ഇപ്പോൾ  ഖത്തറിൽ .ഇന്നലെ  പയ്യനസ് ലാൻഡ്‌  ചെയ്തെ  ഉള്ളു ..അപ്പോഴേക്കും   കരച്ചിൽ തുടങ്ങി .ഇനി  എന്നാ  നിഖിൽ  ഈ  ഖത്തറിൽ  പൊരുത്തപെട്ടു വരുന്നേ  എന്ന് നോക്കാം .
“എടി  മോന്റെ,ബർത്ത് സർട്ടിഫിക്കറ്റ് മറ്റു  പേപ്പർ  എല്ലാം  എടുത്തോ ?പാസ്പോർട്ട്‌  എടുക്കാൻ  മറക്കല്ലേ.”
ഇതാണ്   നിഖിൽന്റെ  അച്ഛൻ.
നമ്മുക്ക് അവന്റെ  ലൈഫ്  ഒന്ന്  കുറച്ചു  ഫോർവേഡ് ചെയ്തു  നോക്കിയല്ലോ ?
 ഇപ്പോൾ അവനു  വയസ്സ്  10.
അവൻ  അങ്ങ്  വണ്ണം വെച്ച്  അല്ലെ ?എങ്ങനെ  വണ്ണം  വെയ്ക്കാതെ  ഇരിക്കും .ജങ്ക്  ഫുഡ്‌  അല്ലെ  കഴിക്കുന്നെ .ശവർമ്മയാണ്   അവന്റെ  ഇഷ്ട്ട ഭക്ഷണം.
അവൻ  ഇപ്പോൾ   പഠിക്കുവാ.
“ എടി  മോന്റെ .ബാഗ്‌  എല്ലാം  എടുത്തേ.പിന്നെ  ടിഫിന്നും മറക്കല്ലേ  ..
ഐ  ലവ്  ഉ  ഡാ ഉമ്മമാ ..എന്റെ  പൊനു  മോനു.”
എന്നും  ഇങ്ങനെ   ആ  അവന്റെ  അച്ഛൻ ,ലാളിച്ചു  അവനെ   കൊണ്ട്  നടക്കുന്നെ.

നമ്മക്ക്  കുറച്ചൂടെ  ഫോർവേഡ്  ചെയ്തു  നോക്ക്കാം.
ഇപ്പോൾ  അവൻ  മേജർ  ആയി ..വയസ്സ്  26
നോക്കാം  അവന്റെ  ഇനിയുള്ള  ജീവിതം


മമ്മി .എന്റെ  കാറിന്റെ  കീ  കണ്ടോ?
ഒരു  സ്ഥലത്ത്  വെച്ചാൽ  അവിടെ  കാണില്ലാ ..മമ്മി
ഡാഡി
എന്താ  മോനെ
എന്റെ  കാറിന്റെ  കീ  കണ്ടോ ?

ഇല്ല.നീ  ഇന്നലെ  താമസിച്ചല്ലേ   വന്നെ ചിലപ്പോൾ  ലിഫ്റ്റ്‌  വല്ലതും  വീണു  കാണും.
നീ  ഇവിടെ  നോക്ക്  .ഞാൻ  താഴെ  പോയി  നോക്കിട്ടു  വരാം.
ഫാസ്റ്റ് . എന്റെ കുട്ടുക്കാർ   കാത്തു നിൽക്കുവാ  ..
ഡാഡി .. പോയിനോക്കിട്ടു  വരാം ,
സമതാനത്തോടെ  നോക്കി  മോനെ .കിട്ടും  . ഇവിടെ കാണും, അല്ലാതെ എവിടെ  പോകാൻ  .
കുറച്ചു  നേരം  തിരച്ചലിനു  ശേഷം .
"ഐ  ഗോട്ട്  ഇറ്റ്‌..തന്ക്  ഗോഡ് .ഇത്  ഇവിടെ   തന്നെ  ഉണ്ടായിരുന്നോ?"
പെട്ടെന്ന് നിഖിൽ  ലിഫ്റ്റ്‌  വഴീ  താഴോട്ട്  വന്നൂ .കാർ സ്റ്റാർട്ട്‌  ചെയ്തു.പുറകിലോട്ടു കാർ  എടുത്തു  ..നല്ല  സ്പീഡിൽ  പോയി ..
വഴിക്കുവെച്ചു നിഖിൽന്റെ  ഫോണിൽ  ഒരു  കാൾ  വരുന്നു ..
അളിയാ.എവിടാ നീ
"ഐ  അം  ഓണ്‍ ദി  വേ .പ്ലീസ് വെയിറ്റ്  5 മിനിറ്റ്.ഇപ്പോൾ  എത്തും ..
എന്ത് കഷ്ട്ടമാ .ഈ  ഫോണ്‍  സ്വിച്ച്  ഓഫ്‌  ആകുവാ  ഇടയ്ക്ക്..
കുറച്ചു  യാത്രയ്ക്ക് ശേഷം  അവൻ  അവന്റെ   കുട്ടുക്കാരുടെ  അടുത്ത്  എത്തി ..
സോറി  ഗയ്സ്ലേറ്റ്  ആയതിൽ .
ടാ ..കുറച്ചു  കാശ് സംഘടിപിക്ക് ..ഇന്ന്  ഒരു  ക്യാമ്പ്‌  ഉണ്ട് ..അടിച്ചു  പൊളിക്കാൻ   ആ  പ്രോഗ്രാം ..
അയ്യോ .. നേർത്തെ പറയണ്ടേ  ..എങ്കിൽ വീട്ടിന്നു  വാങ്ങിക്കാം ആയിരുന്നു ..
നീ  ഒന്ന് ട്രൈ ചെയ്യ് ..നിന്റെ  ഫാദർന്റെ കൈയിൽ നിന്നും ഈസി  ആയി  കിട്ടും ..പുള്ളിക്ക്  നീ  കഴിഞ്ഞാലെ  വേറെ  എന്തും  ഉള്ളു ..
നീ  വിളിച്ചു  നോക്ക് ..കിട്ടും .എനിട്ട്‌ കാഷ് ട്രാൻസ്ഫർ  ചെയാൻ  പറയടാ  നിന്റെ അക്കൗണ്ട്‌ലോട്ടു.
നിന്റെ  ഫോണ്‍ താ .. എന്റെ ഫോണിനു  എന്തോ  പ്രോബ്ലം..
നിഖിൽ കുട്ടുക്കാരന്റെ  ഫോണ്‍  വാങ്ങിച്ചു ..വിളിച്ചു
അളിയാ ..സ്വിച്ച്  ഓഫ്‌  ഫോണ്‍ ..
മമ്മിയുടെയും  സ്വിച്ച്  ഓഫ്‌ ..
നീ  ഒരുകാര്യം ചെയ്യ് ..പെട്ടെന്ന്  പോയിട്ട്  വാ .ഞങൾ  അപ്പോൾ  പോകന്നുള്ള  എല്ലാം  ചെയ്തു  വെയ്ക്കാം .
അളിയാ  വാങ്ങുമ്പോൾ  കുറച്ചു  കുടുതൽ ആയി  കോട്ടെ ..നമ്മുക്ക്  വെള്ളമടിച്ചു ..ചാകാം .

അതെല്ലാം  ഞാൻ  എറ്റു..

നിഖിൽ   ഫ്ലാറ്റിന്റെ  അടിയിൽ  കാർ  പാർക്കിംഗ്  ചെയ്തു . ഒരു   കുഞ്ഞു  പൂച്ച ..അവന്റെ  കാലിൽ വന്നു  തട്ടീ ..അവൻ  ദേഷ്യത്തിൽ  അതിനെ  തട്ടി  ഓടിച്ചു .ഫ്ലാറ്റ്  എത്തിയപോൾ   വീട്ടിൽ  ആരെയും  കണ്ണുനില്ല..അവൻ അച്ഛന്റെ  വാല്ലെറ്റ്  എടുത്തിട്ട്  അതിന്നു  കുറച്ചു  കാശ്  എടുത്തു .  ഡോർ  പെട്ടെന്ന് ലോക്ക്  ചെയ്തു  താഴോട്ട്   എത്തി അവിടെ  വെച്ച് .അവന്റെ  മമ്മി  കരഞ്ഞോണ്ട്  മുകളിലോട്ടു  ഓടി  വരുന്നു.കൂടെ  കുറെ  പേരും.പുറകിൽ ഒരു  ബോഡി.അവന്റെ അമ്മ  അവനോടു  ..
“ടാ നീ  ഇത്  കണ്ടോ ….നിന്നെ പറ്റി  മാത്രം   മനുഷ്യൻ  ചിന്തിചിട്ടുള്ളു …എപ്പോഴും .
നീ  എന്നിട്ടും ആ മനുഷനെ  കൊന്ന്ലോ?”
അവൻ  ഒന്നും  മനസ്സിലാകാതെ  ആ കൂട്ടത്തിന്റെ  അടുത്തേക്ക്  നീങ്ങി .
ഇല്ലാ , ,.എന്റെ  ഡാഡി.
പ്ലീസ് പറ …
  ഒരാൾ പറഞ്ഞു .
നീ  അങ്ങേരെ  കൊന്നേ ..
നീ  രാവിലെ  കാർ എടുത്തോണ്ട്  പോയില്ലേ  …അപ്പോൾ  നിന്റെ  ഡാഡി  കീ  നോക്കാൻ  പോയ  വഴിയിൽ ഒരു  പൂച്ചകുട്ടി.നിന്റെ  കാറിന്റെ  അടിയിൽ  ഉണ്ടായിരുന്നു .ആ  മുനുഷൻ  അപ്പോൾ  ആ  പൂച്ചയെ  രക്ഷപെടുത്താൻ …കാറിന്റെ  പുറകിൽ  വന്നപ്പോൾ  ..
നീ കുട്ടുകാരുടെ അവിടെ പെട്ടെന്ന്  എത്തിച്ചേരാൻ  സ്പീഡിൽ വണ്ടി  ബാക്ക്  എടുത്തില്ലേ ?
നീ  തന്നെ  നിന്റെ  അച്ഛനെ  ഇടിച്ചിട്ടിട്ട്  പോയെ ….
അവൻ എന്ത് പറയണം എന്ന് അറിയാതെ അവന്റെ വാക്കുകളും മനസ്സുമായുള്ള  നിയന്ത്രണം നഷ്ട്ടമായി .
ഇല്ല ..ഞാൻ ..ഞാൻ..
എനിക്ക്   ഒന്നും  അറിയില്ല ..
ഞാൻ  എങ്ങനെ  എന്റെ  അച്ഛനെ  കൊല്ലും ..”
ഏകാന്ധതയുടെ നാളങ്ങൾ  അവനിലേക്ക്‌  അടുത്ത്  കൊണ്ടിരുന്നു … , ശരീരമെല്ലാം  തണുതുരുകുന്നു  , നിശബ്തതയുടെ  സന്ദേശ  വാഹകാൻ  അവനു  ചുറ്റും  വലം  വച്ച്  കൊണ്ടേ  ഇരുന്നു .
പുറത്തു  , പലരുടെയും  ശബ്ദങ്ങൾ  കേൾക്കാം. എന്നാലും  അവൻ  അതിൽ  ഒന്നും  ശ്രദ്ധിക്കാതെ വിതൂരതയിലേക്ക്  നോക്കി  നിന്നു .അവന്റെ  കണ്ണപോളങ്ങൾ മെല്ലെ  മെല്ലെ   അടഞ്ഞു .
പെട്ടെന്ന്  അവനെ  ആരോ  വിളിക്കുന്നതുപോലെ  ഒന്ന്  തിരിഞ്ഞു  നോക്കിയപ്പോൾ  അവനിൽ  സന്തോഷം  നിറഞ്ഞു - അച്ഛൻ
അച്ഛൻ : വാ  നമുക്ക്  പുറത്തു  പോകാം  എന്റെ  നാട്ടിലേക്കു  പോകാം”
പെട്ടന്ന്  തന്നെ  അവർ  ഒരു  തെരുവ്  വീതിയിൽ  എത്തി …

അസഹനീയമായ  ധുർഗന്തം വമിക്കുന്ന   തെരുവ്  വീതി ….
ചെറിയ  ചെറിയ  ടെന്റ്  ,
ചിലതൊക്കെ ഇപ്പൊ  മറിഞ്ഞു  വീഴും  എന്നാ  മട്ടിൽ  നില്ക്കുന്നു …
കുറച്ചു   ദൂരം  ചെന്നപ്പോൾ  കൂട്ട  കരച്ചിലിന്റെ  ശബ്ദങ്ങൾ

അങ്ങോടെക്ക് നോക്കിയപ്പോൾ  അവൻ  കണ്ട  കാഴ്ച  ക്രൂരമായിരുന്നു ..
-         വാ  വിട്ടു  കരയുന്ന  കുഞ്ഞുങ്ങൾ , പട്ടിണി  കോലങ്ങൾ  , കുറച്ചു  കഴിഞ്ഞപ്പോ  അവിടേക്ക്  കുറച്ചു  കുട്ടികൾ  കൂടി  വന്നു , അവരുടെ  കീറി  പറിഞ്ഞ  സന്ജികളിൽ  നിന്നും  പൊതികൾ  പുറത്തേക്കു  എടുത്തു , അവർ  അത്  ആ  കുഞ്ഞുങ്ങൾക്ക്‌  നേരെ  നീട്ടി , പലർക്കും ആ  പൊതി  ചോറ്  തികയുന്നില്ല
, എന്നിട്ടും  എല്ലാരുടെയും  മുഖത്ത്  സന്തോഷത്തിന്റെ  നാളങ്ങൾ  അല  തല്ലി,
പെട്ടെന്ന്  ഭീമകരരായ  കുറച്ചു  മനുഷ്യർ അവിടേക്ക്  കയറി  വന്നു ,
എന്നിട്ട്  എല്ലാം  തട്ടി  തെറിപ്പിച്ചിട്ട്  , അവർ  പറഞ്ഞു : നിയൊക്കെ  അത്രക്കൊക്കെ  രുചിച്ചു  അസ്വാതിക്കണ്ട  , നീയോകെ  എല്ലും  തൊലുമായിട്ടു   ഇരുന്നാൽ  മതി  എന്നാലെ  ഞങ്ങൾക്ക്‌ ഗുണമുള്ളു …
അവനു   അപ്പൊ  ഒത്തിരി  ദേഷ്യം  വന്നു  – പക്ഷെ  അവനു  ഒന്നും   ചെയ്യാൻ  പറ്റാത്ത  അവസ്ഥ ..
പെട്ടന്ന്  മൊബൈൽ  ഫോണ്‍  റിംഗ്  ചെയ്ത  ശബ്ദം
അവൻ  ഞെട്ടി  ഉണർന്നു
അവൻ  കട്ടിലിന്നു എഴുനേറ്റു  .
രണ്ടു കരങ്ങളും കൊണ്ട് മുഖം തുടച്ചു ..സ്വപനത്തിൽ അച്ഛൻ വന്നു കാണിച്ചത്‌ സത്യം ആണോ ?അവൻ അമ്മയോട് ചോദിച്ചു .അമ്മയുടെ മറുപടി  സത്യം ആ എന്ന് കേട്ടപോൾ അവൻ അവന്റെ അച്ഛന്റെ ഫോട്ടോയിൽ നോക്കി ഒരുപാടു നേരം നിന്നു .തന്റെ കൂടെ തന്റെ അച്ഛൻ ഉണ്ട് . അച്ഛനു എന്നോട് എന്തൊക്കെയോ അറിയിക്കാൻ ഉണ്ട്‌ എന്ന് അവനു തോന്നി .

(2 മാസത്തിനു  ശേഷം )

അവന്റെ  ഫ്രണ്ട്  അവനെ  വിളിച്ചു . 
ഫ്രണ്ട് : നീ  ഇങ്ങനെ  അയാൽ  എങ്ങനെയാ ..
             നീ  ഇങ്ങോട്ടേക്കു  വാ  ബാക്കി  എല്ലാവരും  നിന്നെ  കാത്തിരിക്കുവാ ..

 അവൻ  പറഞ്ഞു : ഇല്ല  ഞാൻ  ഒന്നിനുമില്ല  , ഞാൻ  ഇവിടെ  വച്ച്  എല്ലാം  നിർത്തുവാ, ഇനി  എപ്പോഴെങ്കിലും  കാണാം
  അവൻ  ആ  ഫോണ്‍  കട്ട്‌  ചെയ്തു 
 മറ്റൊരാളെ  വിളിച്ചു : ഫാദർ  എനിക്ക്  അവിടുത്തെ  കുട്ടികൾക്ക്  വേണ്ടി  എന്തെങ്കിലും  ചെയ്യണം  എന്നുണ്ട് ,
 എനിക്ക്  അവരോടൊപ്പം  കുറച്ചു  സമയം  ഇരിക്കണം  എന്നുണ്ട് ..

ഫോണ്‍  വിളിച്ചു  കഴിഞ്ഞിട്ട്  അവൻ  അമ്മയുടെ  അടുത്തേക്ക്  ചെന്നു. 
: അമ്മ  നമുക്ക്  നാട്ടിലേക്കു  പോകാം  ,അച്ഛൻ  അവിടെയല്ലേ  വളർന്നത്‌  , നമുക്ക്  അങ്ങോടെക്ക് പോകാം
അമ്മ : വേണ്ട , ഞങ്ങൾ  ഇവിടെ  വച്ചാണ്  കണ്ടുമുട്ടിയത്‌ , പിന്നീട്  ദുഃഖം  എന്തെന്ന് നിന്റെ അച്ഛൻ   അറിയിച്ചിട്ടില്ല , ഞാൻ  ഇവിടെ 
          നിന്നും  എങ്ങൊട്ടെക്കുമില്ല, നീ പോയിട്ട് വാ ..
(ഒരു  ദിവസത്തിന്  ശേഷം )

അമ്മേ  ഞാൻ  ഇറങ്ങുവാണ് , അമ്മ  അവന്റെ  അടുത്തേക്ക്  വന്നിട്ട്  പറഞ്ഞു : മോനെ  നിന്റെ  അച്ഛൻ  വളരെ  കഷ്ട്ടപ്പെട്ടിട്ടുണ്ട് , അനാഥന്‍ ആയിട്ടും  അദ്ദേഹം  ഇത്ര  വരെ  എത്തി  , കഷ്ട്ടപ്പാടിന്റെ കൈപ്പുനീർ  ഒത്തിരി  കുടിച്ചിട്ടുണ്ട് , അതൊന്നും  അറിയിക്കാതെയാണ്  നിന്നെ  വളർത്തിയത്‌ , നീ  നാട്ടിലേക്കു  പോകുമ്പോൾ   ശിശു  സേവ  മന്ദിരത്തിൽ  പോകണം  എന്നിട്ട്  ഫാദറിനെ കാണണം .

അവൻ  യാത്ര  പറഞ്ഞിറങ്ങി

ഫാദർ : വാ  വാ , നിന്റെ  അപ്പെയുടെ  ലോകത്തേക്ക്  വാ

അവർ  കുറെ  സംസാരിച്ചു

ഫാദർ  അവനെ  കുട്ടികളുടെ  അടുത്തേക്ക്   കൊണ്ട്  പോയി

അവരുടെ  അടുത്ത്  നിന്നപ്പോൾ , അവരുടെ  കൂടെ  കളിച്ചപ്പോൾ  , അച്ഛൻ  ഇവിടെ  എവിടെയോ  ഉള്ളത്  പോലെയുള്ളൊരു  തോന്നൽ
കുഞ്ഞുങ്ങളെ  അടുത്തേക്ക്  ചേർത്ത്  പിടിക്കുമ്പോൾ  , ഇതുവരെ  അനുഭവിച്ചിട്ടില്ലാത്ത സന്തോഷം , തൃപ്തി.

ഫാദർനോട്  യാത്ര  പറഞ്ഞു  അവൻ  ആ  പടി  ഇറങ്ങി ..

അവിടെ  നിന്നും  നടന്നു  അകലുംതോറും  ,തന്നെ  ആരോ  പിറകിലേക്ക്  വലിക്കുന്ന  പോലൊരു  തോന്നൽ
ഇനിയും  വരണം  എന്ന്  മനസ്സ്  പറയുന്നു ………..

ശുഭം

Written by
Arun .vk


Leave A Comment:

Powered by Blogger.